Latest NewsNewsSaudi ArabiaInternationalGulf

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

നിയമലംഘകർക്ക് കുറഞ്ഞത് 5 വർഷത്തെ തടവും ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കും

റിയാദ്: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരക്കാർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: 2022 ന്റെ ആദ്യപാദത്തിൽ അബുദാബി വിമാനത്താവളത്തിലെത്തിയത് 2.56 ദശലക്ഷം യാത്രക്കാർ: കണക്കുകൾ പുറത്ത്

രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും, രാജ്യത്ത് തൊഴിൽ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിയമലംഘകർക്ക് കുറഞ്ഞത് 5 വർഷത്തെ തടവും ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങൾ, ഇവർക്ക് താമസസൗകര്യങ്ങൾ ഒരുക്കിയ പാർപ്പിടങ്ങൾ എന്നിവയും അധികൃതർ പിടിച്ചെടുക്കും.

Read Also: അപായപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെ എംഎം മണിയുടെ കാർ അപകടത്തിൽപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button