Latest NewsNewsIndiaBusiness

ഇലക്ട്രിക് വാഹന നിർമ്മാണം: ഇന്ത്യയിൽ പുതിയ മാറ്റങ്ങളുമായി ഫോർഡ്

ഇന്ത്യയിൽ തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് ഫോർഡിന് ഫാക്ടറികൾ ഉള്ളത്

ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി നിക്ഷേപം നടത്തുന്നതിൽ നിന്നും പിന്മാറാനൊരുങ്ങി ഫോർഡ്. ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ആ തീരുമാനത്തിൽ നിന്നും ഫോർഡ് പിന്മാമാറിയിരിക്കുകയാണ്. പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ നിന്നാണ് ഫോർഡ് പിന്മാറിയത്. അമേരിക്കൻ വാഹന നിർമ്മാതാക്കളാണ് ഫോർഡ്.

കാർ നിർമ്മാണം അവസാനിപ്പിക്കാൻ സാധ്യത ഉണ്ടെങ്കിലും എൻജിൻ നിർമ്മാണവും ടെക്നോളജി സർവീസ് ബിസിനസും തുടരുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇന്ത്യയിൽ തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് ഫോർഡിന് ഫാക്ടറികൾ ഉള്ളത്. ഫോർഡ് ഉൾപ്പെടെ 20 വാഹന നിർമ്മാതാക്കളാണ് കേന്ദ്ര സർക്കാരിൻറെ പിഎൽഐ പദ്ധതിക്ക് കീഴിൽ ഉള്ളത്.

Also Read: വാഹന മലിനീകരണം നിരീക്ഷിക്കാൻ റോഡിൽ സംവിധാനവുമായി അബുദാബി: ഓവർഹെഡ് റിമോട്ട് ഡിറ്റക്ടറുകൾ സ്ഥാപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button