Latest NewsInternational

യുദ്ധമാരംഭിച്ചതിനു ശേഷം ഉക്രൈൻ വിട്ടു പോയത് 60 ലക്ഷം പേർ : യു.എൻ റിപ്പോർട്ട്

ജനീവ: ക്രിസ്ത്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഉക്രൈൻ വിട്ടുപോയത് ആറു മില്യൻ ജനങ്ങളെന്ന് ഐക്യരാഷ്ട്ര സംഘടന. യു.എൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു. എൻ കണക്കുകൾ പ്രകാരം, 6.03 മില്യൻ പേർ ഉക്രൈൻ ഉപേക്ഷിച്ചു പോകാൻ നിർബന്ധിതരായിട്ടുണ്ട്. അതേസമയം, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം 8 മില്യൻ ഉക്രൈൻ സ്വദേശികളാണ് സ്വന്തം രാജ്യം വിട്ടു പോയത്. പോളണ്ട്, സ്ലോവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ വഴിയാണ് മിക്കവരും യൂറോപ്യൻ യൂണിയനിലെ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിയത്.

അതിർത്തി രാജ്യങ്ങളിലെല്ലാം അവർക്ക് ആഹാരവും താമസസൗകര്യവും പ്രദാനം ചെയ്തുകൊണ്ട് സന്നദ്ധസംഘടനകളുടെയും സർക്കാരിന്റെയും വളണ്ടിയർമാരുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 24നാണ്, നാറ്റോയിൽ ചേരാനുള്ള ഉക്രൈന്റെ തീരുമാനത്തിൽ പ്രകോപിതരായ റഷ്യ, ഉക്രൈനിൽ പ്രത്യേക സൈനിക നടപടി ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button