Latest NewsIndia

‘ഒരുമിച്ചുള്ള പ്രവർത്തനമോ ആത്മഹത്യയോ?’: ലോകം ഒന്ന് തിരഞ്ഞെടുക്കണമെന്ന് യുഎൻ

ജനീവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ കർശനമായ മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്ര സംഘടന. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാൻ ഒന്നുകിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടി വരും, അല്ലെങ്കിൽ ഒരുമിച്ച് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം, ഉയരുന്ന സമുദ്രനിരപ്പ്, ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകൽ തുടങ്ങി നിരവധി വെല്ലുവിളികളാണ് ലോകം നേരിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read: ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ല: ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി

ജർമനിയിലെ ബർലിനിൽ നടന്ന പീറ്റേഴ്സ്ബർഗ് കാലാവസ്ഥ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു സംയുക്തമായ മുന്നണി പോലെ ഒരുമിച്ച് പ്രവർത്തിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് സാധിക്കുന്നില്ലെന്നും, അക്കാര്യം തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. നമ്മൾക്ക് പ്രവർത്തിക്കാനുള്ള സമയം വളരെ കുറവാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button