KeralaLatest NewsNews

ഇന്നും വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Read Also: സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്

അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമര്‍ദ്ദമായി മധ്യ ആന്ധ്രയില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും കനത്ത മഴ തുടരുന്നത്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button