KottayamLatest NewsKeralaNattuvarthaNews

ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി വീണ്ടും അറസ്റ്റിൽ

വെ​ള്ളി​യേ​പ്പ​ള്ളി പു​തു​ശ്ശേ​രി വീ​ട്ടി​ൽ ദി​ലീ​പാ​ണ്​ (37) അ​റ​സ്റ്റി​ലാ​യ​ത്

പാ​ലാ: ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി, ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് വീ​ണ്ടും പൊ​ലീ​സ് പി​ടി​യി​ൽ. വെ​ള്ളി​യേ​പ്പ​ള്ളി പു​തു​ശ്ശേ​രി വീ​ട്ടി​ൽ ദി​ലീ​പാ​ണ്​ (37) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഹരിയാനയിൽ ഏറ്റവും വലിയ പ്ലാന്റ് നിർമ്മിക്കാനൊരുങ്ങി മാരുതി

ക​ഴി​ഞ്ഞ ​ദി​വ​സം വെ​ള്ളാ​പ്പാ​ട് ചെ​മ്പ​ക​ത്തി​ൽ ബി​ൽ​ഡി​ങ്ങി​ന്റെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​ നി​ന്ന്​ വി​സ്മ​യ ബി​ൽ​ഡേ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ വ​ള്ളി​ച്ചി​റ താ​മ​ര​ക്കു​ളം സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്റെ ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു. വൈ​കീ​ട്ടോ​ടെ തി​രി​കെ എ​ത്തി​യ ഉ​ട​മ വാ​ഹ​നം മോ​ഷ​ണം പോ​യ​ത​റി​ഞ്ഞ് പാ​ലാ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. തുടർന്ന്, വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ വൈ​കീ​ട്ടോ​ടെ ടൗ​ൺ ബി​വ​റേ​ജ​സ്​ പ​രി​സ​ര​ത്തു​വെ​ച്ചാണ് മോ​ഷ​ണ വാ​ഹ​ന​വു​മാ​യി ദി​ലീ​പ് പി​ടി​യി​ലാ​യത്.

മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ദി​ലീ​പ് ഒ​രാ​ഴ്ച മു​മ്പാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. പാ​ലാ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button