KeralaLatest NewsNews

കാലവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ ശക്തമാകുന്നു

അറബിക്കടലില്‍ വന്‍തോതില്‍ രൂപപ്പെട്ട മഴ മേഘങ്ങള്‍ തീരത്തേയ്ക്ക് നീങ്ങുന്നു: തീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷത്തിന്റെ വരവറിയിച്ച് കേരളത്തില്‍ മഴ ശക്തമാകുന്നു. കേരളത്തിന് പടിഞ്ഞാറായി അറബിക്കടലില്‍ വന്‍തോതില്‍ രൂപപ്പെട്ട മേഘങ്ങള്‍ ശനിയാഴ്ച രാത്രിയില്‍ തീരത്തേയ്ക്ക് നീങ്ങുകയും, ഇത് വലിയ തോതിലുള്ള മഴയ്ക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

Read Also: നടിയുടെ പരാതി വ്യാജം: അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി നൽകി വിജയ് ബാബുവിന്റെ അമ്മ

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 27ന് കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ദിവസം മുമ്പാണ് ഈ വര്‍ഷം കാലവര്‍ഷം ആരംഭിക്കുന്നത്. 2021-ല്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 31 മുതലായിരുന്നു കേരളത്തില്‍ ആരംഭിച്ചത്.

മണ്‍സൂണ്‍ കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ മെയ് 22 ആണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തിച്ചേരുന്ന തിയതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button