Latest NewsKeralaCinemaMollywoodNewsEntertainment

‘ഇത് കേരളമാണ്, അശ്ലീലം പറയുന്നവർ എത്ര ഒച്ച എടുത്താലും ഉറപ്പോടെ കൂടെ നിൽക്കുന്നവരുടെ നാട്’: മാല പാർവതി

കോഴിക്കോട്: പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന പരാമര്‍ശത്തിന് പിന്നാലെ നിഖില വിമലിനെ പിന്തുണച്ച് നടി മാല പാര്‍വതി. പശുവിന് മാത്രമായി ഒരു ഇളവില്ലെന്ന് പറഞ്ഞ നിഖിലക്കെതിരെ സൈബര്‍ ആക്രമണം ശക്തമായതോടെയാണ് പിന്തുണയുമായി മാല പാര്‍വതി രംഗത്തെത്തിയത്. നിഖിലയോടുള്ള ഒരു ചോദ്യത്തിന് താരം വ്യക്തമായ മറുപടി തന്നെയാണ് നൽകിയതെന്ന് മാല പാർവതി പറയുന്നു.

‘നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്’, മാല പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:‘എന്‍റെ ജീവിതം ബി‌.ജെ.പിക്കെതിരായ പോരാട്ടം’: ജീവിതത്തില്‍ ഇന്നേവരെ അഴിമതി നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി  

അതേസമയം, രൂക്ഷമായ സൈബര്‍ ആക്രമണമാണ് നിഖിലക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. ‘പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ’, ‘അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം’, ‘പേരെടുക്കാന്‍ എന്തൊക്കെ കേള്‍ക്കണം കാണണം’, ‘കോഴിയുടെ പാല്‍ ആണ് ഇവള്‍ കുടിച്ചതെന്ന് തോന്നുന്നു’, ‘ഒന്ന് ഫീഡില്‍ പിടിച്ച് നില്‍ക്കാന്‍ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം’, ‘നീ ഹിന്ദുവിന് അപമാനം, നീ ഹിന്ദുവിന്റെ വില കളഞ്ഞു,’ എന്നിങ്ങനെയാണ് നിഖിലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button