Latest NewsNewsLife Style

മുഖത്തെ ചുളിവുകൾ മാറ്റാൻ..

പ്രായമാകുമ്പോള്‍ വരുന്ന സ്വാഭാവിക വ്യത്യാസമാണ് മുഖത്തെ ചുളിവുകൾ. ചര്‍മത്തിന് ഇറുക്കം നല്‍കുന്ന, ചുളിവുകളെ അകറ്റി നിര്‍ത്തുന്ന കൊളാജന്‍ ഉത്പാദനം കുറയുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇതല്ലാതെ ചിലപ്പോള്‍ ചെറുപ്പത്തില്‍ തന്നെ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്ന അവസ്ഥയുണ്ടാകാറുണ്ട്. കെമിക്കലുകളുടെ ഉപയോഗം, സ്‌ട്രെസ്, ചില തരം ഭക്ഷണം, ഉറക്കക്കുറവ് തുടങ്ങി ഇതിന് കാരണങ്ങളേറെയാണ്.

മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് ആരോഗ്യ, സൗന്ദര്യ, മുടി സംരക്ഷണത്തിന് ഒരുപോലെ ഉപകാരപ്രദമാണ്. ഇതിലെ ലാക്ടിക് ആസിഡ്, പ്രോട്ടീന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം തന്നെ ചര്‍മത്തിന് ഗുണം നല്‍കുന്നവയാണ്.

തൈരിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും. തൈരിലെ വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രായക്കുറവ് തോന്നിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്വാഭാവിക മോയിസ്ചറൈസര്‍ ഗുണമുള്ള തേന്‍, ആന്റി ബാക്ടീരിയല്‍, മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. സൗന്ദര്യത്തിന് ഏറെ ഗുണകരമാണിത്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതില്‍ നിന്നും തടയുന്ന സ്വാഭാവിക ഉല്‍പന്നമാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമായ ഒന്ന്. അലര്‍ജി, ചൊറിച്ചില്‍ പോലുള്ള ചര്‍മ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യും.

Read Also:- തൊണ്ട വേദനയും ഒച്ചയടപ്പും ഒഴിവാക്കാന്‍..

അരിപ്പൊടി, ഏറെ സൗന്ദര്യ സംരക്ഷണ ഗുണങ്ങളുള്ള ഒന്നു കൂടിയാണ്. നല്ല സ്‌ക്രബറായും ഇതുപയോഗിയ്ക്കാം. വൈറ്റമിന്‍ ബി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റും. എണ്ണമയമുള്ള ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button