CricketLatest NewsNewsSports

എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിംഗ്

മുംബൈ: എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ സ്പിൻ ഇതിഹാസം ഹര്‍ഭജന്‍ സിംഗ്. ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും മൂന്ന് വിന്‍ഡീസ് താരങ്ങളെയും ഒന്നു വീതം ഓസീസ് ലങ്കന്‍ താരങ്ങളെയുമാണ് ഹര്‍ഭജന്‍ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമാണ് ഹര്‍ഭജന്റെ ഓപ്പണര്‍മാര്‍.

മുൻ ഇന്ത്യന്‍ നായകൻ വിരാട് കോഹ്‌ലിയാണ് മൂന്നാം നമ്പറിൽ. ഷെയ്ന്‍ വാട്‌സണ്‍, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി എന്നിവരാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. എംഎസ് ധോണിയാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും. രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ലസിത് മലിംഗ, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ്‌നിര കൈകാര്യം ചെയ്യുമ്പോള്‍ സുനില്‍ നരെയ്‌നാണ് ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

Read Also:- വെറും വയറ്റില്‍ ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഹര്‍ഭജന്‍റെ ഐപിഎല്‍ ഇലവന്‍: ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഷെയ്ന്‍ വാട്‌സണ്‍, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍, ലസിത് മലിംഗ, ജസ്പ്രീത് ബുംറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button