Latest NewsDevotional

രാവണനെ സുഖപ്പെടുത്തിയ വൈദ്യനാഥൻ

ജാർഖണ്ഡിലെ സാന്താൽ പർഗാനാസിൽ, ദേവ്ഗഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വൈദ്യനാഥ ക്ഷേത്രം. ഭിഷഗ്വര രൂപത്തിലുള്ള പരമശിവനാണിത്. പ്രധാന പ്രതിഷ്ഠയടങ്ങുന്ന ക്ഷേത്രമടക്കം, മൊത്തം 22 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം

ഇവിടെയാണ് ഹിന്ദു പുരാണമനുസരിച്ച് രാവണൻ ശിവപൂജ നടത്തിയിരുന്നത്. തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് രാവണൻ ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തിയെന്നാണ് ഐതിഹ്യം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയ, വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് പരമേശ്വരൻ അറിയപ്പെടുന്നു.

ശ്രീ വൈദ്യനാഥ അഷ്ടകം

ശ്രീരാമസൌമിത്രിജടായുവേദ
ഷഡാനനാദിത്യ കുജാര്‍ചിതായ ।
ശ്രീനീലകണ്ഠായ ദയാമയായ
ശ്രീവൈദ്യനാഥായ നമഃശിവായ ॥

ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ।
ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ॥

ഗങ്ഗാപ്രവാഹേന്ദു ജടാധരായ
ത്രിലോചനായ സ്മര കാലഹന്ത്രേ ।
സമസ്ത ദേവൈരഭിപൂജിതായ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 2॥

ഭക്തഃപ്രിയായ ത്രിപുരാന്തകായ
പിനാകിനേ ദുഷ്ടഹരായ നിത്യം ।
പ്രത്യക്ഷലീലായ മനുഷ്യലോകേ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 3॥

പ്രഭൂതവാതാദി സമസ്തരോഗ
പ്രനാശകര്‍ത്രേ മുനിവന്ദിതായ ।
പ്രഭാകരേന്ദ്വഗ്നി വിലോചനായ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 4॥

വാക് ശ്രോത്ര നേത്രാങ്ഘ്രി വിഹീനജന്തോഃ

വാക്ശ്രോത്രനേത്രാംഘ്രിസുഖപ്രദായ ।
കുഷ്ഠാദിസര്‍വോന്നതരോഗഹന്ത്രേ

ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 5॥

വേദാന്തവേദ്യായ ജഗന്‍മയായ
യോഗീശ്വരദ്യേയ പദാംബുജായ ।
ത്രിമൂര്‍തിരൂപായ സഹസ്രനാംനേ

ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 6॥

സ്വതീര്‍ഥമൃദ്ഭസ്മഭൃതാങ്ഗഭാജാം

പിശാചദുഃഖാര്‍തിഭയാപഹായ ।
ആത്മസ്വരൂപായ ശരീരഭാജാം
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 7॥

ശ്രീനീലകണ്ഠായ വൃഷധ്വജായ
സ്രക്ഗന്ധ ഭസ്മാദ്യഭിശോഭിതായ ।
സുപുത്രദാരാദി സുഭാഗ്യദായ
ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 8॥

വാലാംബികേശ വൈദ്യേശ
ഭവരോഗഹരേതി ച ।
ജപേന്നാമത്രയം നിത്യം
മഹാരോഗനിവാരണം ॥ 9॥

॥ ഇതി ശ്രീ വൈദ്യനാഥാഷ്ടകം ॥

shortlink

Post Your Comments


Back to top button