Latest NewsSaudi ArabiaNewsInternationalGulf

രണ്ടാം ബൂസ്റ്റർ ഡോസ് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും ലഭ്യം: അറിയിപ്പുമായി സൗദി

പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി

റിയാദ്: രാജ്യത്തെ പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് സൗദി അറേബ്യ. നേരത്തെ, 50 വയസിന് താഴെ പ്രായമുള്ള ചില വിഭാഗങ്ങൾക്കും കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ സൗദി നൽകി തുടങ്ങിയിരുന്നു. അവയവമാറ്റം ചെയ്തവർക്കും, അർബുദം പോലുള്ള രോഗങ്ങളുള്ള 50 വയസിനു താഴെയുള്ളവർക്കും വാകിസിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Read Also: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍: അതിതീവ്ര മഴയ്ക്ക് സാധ്യത

ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള മുൻകൂർ ബുക്കിംഗ് സിഹതി ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്. അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് സൗദി നേരത്തെ നൽകിത്തുടങ്ങിയിരുന്നു. ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയ 50 വയസിന് മുകളിലുള്ളവർക്കാണ് രണ്ടാം ഡോസ് ബൂസ്റ്റർ നൽകിയിരുന്നത്.

Read Also: സർക്കാർ ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കി, പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button