Latest NewsNewsIndia

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, മൂന്ന് മരണം: നിരവധി പേര്‍ക്ക് പരിക്ക്

ബസ് അപകടം, മൂന്ന് മരണം: മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്

ലക്നൗ: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍, മൂന്ന് പേര്‍ മരിച്ചതായാണ് വിവരം. ഉത്തര്‍പ്രദേശിലെ ലക്നൗ-ആഗ്ര എക്‌സ്പ്രസ് വേയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ഉന്നാവോ ജില്ലയിലെ ബംഗര്‍മൗ മേഖലയിലെ സിദ്ധാര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. 85 യാത്രക്കാരുമായി ജയ്പൂരില്‍ നിന്ന് വന്നിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Read Also: ഭാര്യയ്‌ക്ക് സാരിയുടുക്കാൻ അറിയില്ല, വൃത്തിയിൽ നടക്കില്ല : യുവാവ് ആത്മഹത്യ ചെയ്തു

ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബംഗര്‍മൗ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അങ്കിത് ശുക്ല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ 25 പേരില്‍ ചിലരെ കാണ്‍പൂരിലെ ജില്ലാ ആശുപത്രിയിലും, ബാക്കിയുള്ളവരെ ബംഗര്‍മൗവിലെ ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button