Latest NewsKeralaNews

പിണറായിക്കെതിരായ കെ. സുധാകരന്റെ  പ്രതികരണത്തിനെതിരെ  ഡി.വൈ.എഫ്.ഐ. 

 

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ. സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാർ മറുപടി നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.  മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ്. ചിന്തൻ ശിബിരത്തിൽ വച്ച് അസഭ്യ വർഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജനാധിപത്യത്തിൽ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയിൽ തമ്പടിച്ചത് കണ്ട് കെ. സുധാകരൻ വി.ഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാർത്തി നൽകാൻ പോകുന്നതെന്ന് കൂടി പറയണം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാൻ മുന്നിൽ നിന്ന കെ. സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റുകൾ നൽകിക്കൊണ്ടാണ്.

കെ. സുധാകരന്റെ അധമഭാഷയ്ക്ക് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുന്നത് ഇടതുപക്ഷത്ത് 100 സീറ്റുകൾ ഉറപ്പാക്കിക്കൊണ്ടായിരിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button