Latest NewsNewsIndiaBusiness

ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്

മുതിർന്ന പൗരന്മാർക്ക് 3.1 ശതമാനം മുതൽ 6.4 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്

ഫെഡറൽ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. രണ്ടു കോടിയിൽ താഴെയുള്ള, എല്ലാ കാലയളവിലും ഉൾപ്പെടുന്ന നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് ഉയർത്തിയത്. സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പ ദാതാക്കളിൽ ഒന്നാണ് ഫെഡറൽ ബാങ്ക്.

7 മുതൽ 29 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.65 ശതമാനമാണ് ഇനി മുതൽ പലിശ ലഭിക്കുന്നത്. 30 മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനമാണ് പലിശ നിരക്ക്. മുൻപ് ഇത് 3 ശതമാനമായിരുന്നു. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.6 ശതമാനം മുതൽ 3.7 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

Also Read: നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാം!

91 ദിവസം മുതൽ 119 ദിവസം വരെയും 120 ദിവസം മുതൽ 180 ദിവസം വരെയും കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവുമാണ്. കൂടാതെ, മുതിർന്ന പൗരന്മാർക്ക് 3.1 ശതമാനം മുതൽ 6.4 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button