ThiruvananthapuramErnakulamKeralaNattuvarthaLatest NewsNews

ചെന്നൈയിലേക്കും ഊട്ടിയിലേക്കും പുതിയ സർവ്വീസുമായി കെഎസ്ആർടിസി- സ്വിഫ്റ്റ്: വിശദവിവരങ്ങൾ

തിരുവനന്തപുരം: ചെന്നൈയിലേക്കും ഊട്ടിയിലേക്കും കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകൾ പുതിയ സർവ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്ന്,​ രണ്ട് നോൺ എസി സീറ്റർ ബസുകളാണ് ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്നത്. എറണാകുളത്തു നിന്നാണ് ചെന്നൈ സർവ്വീസ്​ ആരംഭിക്കുന്നത്. ബുധനാഴ്ച സർവ്വീസുകൾ ആരംഭിക്കും.

തിരുവനന്തപുരത്തു നിന്ന് എംസി റോഡ് വഴി ​ഊട്ടിയ്ക്ക് പോകുന്ന ബസ്, വൈകീട്ട്​ 6.30ന്​ പുറപ്പെട്ട്​ കൊട്ടാരക്കര, കോട്ടയം, പെരുമ്പാവൂർ, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 5.30ന് ഊട്ടിയിലെത്തും. തിരികെ രാത്രി ഏ​ഴിന്​ ആരംഭിച്ച്, ഇതേ റൂട്ടിലൂടെ പിറ്റേന്ന് രാവിലെ 6.05ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 691രൂപ.

കമ്യൂണിസത്തിന്‍റെ അധഃപതനം കണ്ടിട്ടേ ശ്രീനിജിൻ പിന്മാറുകയുള്ളൂ, ഉപതെരഞ്ഞെടുപ്പ് കഴിയും വരെ പൂട്ടിയിടണമെന്ന് സാബു ജേക്കബ്

തിരുവനന്തപുരത്തു നിന്ന്​ എൻഎച്ച്​ വഴി ഊട്ടിയ്ക്ക് പോകുന്ന ബസ്, രാത്രി എട്ടിന്​ പുറപ്പെട്ട്​ ആലപ്പുഴ, എറണാകുളം, തൃശൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, ഗൂഡല്ലൂർ വഴി രാവിലെ 7.20ന് ഊട്ടിയിലെത്തും. തിരികെ രാത്രി എട്ടിന്​ സർവിസ് തുടങ്ങി, ആലപ്പുഴ വഴി രാവിലെ 7.20ന് തിരുവനന്തപുരത്തെത്തും. ടിക്കറ്റ് നിരക്ക്: 711 രൂപ.

എറണാകുളത്തു നിന്നും ചെ​ന്നൈയ്ക്കുള്ള എസി ബസ് കെഎസ്​ആർടിസി സ്റ്റാൻഡിൽ നിന്ന്​ രാത്രി 7.45ന് പുറപ്പെട്ട്​ എട്ടിന്​ വൈറ്റില ഹബ്ബിൽ നിന്ന്​ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി രാവിലെ 8.40ന് ചെന്നൈയിലെത്തും. തിരികെ ചെന്നൈയിൽ നിന്ന്​ രാത്രി എട്ടിന്​ പുറപ്പെട്ട്​ പിറ്റേന്ന് രാവിലെ 8.40ന് എറണാകുളത്തെത്തും. ടിക്കറ്റ് നിരക്ക്: 1351 രൂപ.

shortlink

Related Articles

Post Your Comments


Back to top button