KeralaLatest NewsNews

വിവാഹ വീട്ടിലെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചതിലെ ദുരൂഹത മറ നീക്കി പുറത്തുവന്നു

സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ, ഷിബു മുകളില്‍നിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്

തിരുവനന്തപുരം: വിവാഹ വീട്ടിലെ ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ചത് സംബന്ധിച്ച ദുരൂഹത നീങ്ങുന്നു. വെമ്പായത്ത് കീഴാമലക്കല്‍ ഷിബുവാണ്(32) കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചത്. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ദിവസമാണ് ഇവരുടെ വീട്ടിലെ ടെറസില്‍ നിന്ന് ഷിബു വീണത്. വീഴുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍
പുറത്തുവന്നതോടെയാണ് മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായി.

വധുവിന്റെ സഹോദരന്‍ അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു (30), സുഹൃത്തുക്കളായ വെണ്‍പാലവട്ടം ഈ റോഡ് കളത്തില്‍ വീട്ടില്‍ ശരത് കുമാര്‍ (25), വെണ്‍പാലവട്ടം കുന്നില്‍ വീട്ടില്‍ നിതീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹോദരിയുടെ വിവാഹം തടസ്സമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ഷിബുവിന് മതിയായ ചികിത്സ നല്‍കാതെ വീട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Read Also: വിവിധ ബാങ്കുകളിലെ പലിശ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഷിബു കല്യാണ ജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പൊലീസിന് ആദ്യം മൊഴി നല്‍കിയത്. കല്യാണ ചടങ്ങുകളുടെ വീഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസിലിരുന്ന് ആറോളം പേര്‍ മദ്യപിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ, ഷിബു മുകളില്‍നിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശനിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button