ThiruvananthapuramKeralaLatest News

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചനിലയിൽ

തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ പാർക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. അതേസമയം, സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യകൾ തുടർക്കഥകളാകുകയാണ്. മാനസിക സമ്മർദ്ദവും, ജോലി ഭാരവും, മേലുദ്യോഗസ്ഥരുടെ പീഡനവും കാരണമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button