Latest NewsNewsIndia

ഒലയ്ക്കും യൂബറിനുമെതിരെ പരാതികള്‍ വ്യാപകം: നോട്ടീസ് അയച്ച് കേന്ദ്രം

 

 

ന്യൂഡല്‍ഹി: ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍.

യാത്രാ നിരക്കുകള്‍, ക്യാബുകള്‍ക്കുള്ളില്‍ എയര്‍ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവര്‍മാര്‍, മര്യാദയില്ലാത്ത പെരുമാറ്റം, ഓര്‍ഡര്‍ റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെ വ്യാപകമായ പരാതികളാണ് ഉപയോക്താക്കളില്‍ നിന്ന് ഉയർന്ന് വന്നത്. ഇതേ തുടര്‍ന്നാണ്, ഇവര്‍ക്കെതിരെ നോട്ടീസ്   അയച്ചിരിക്കുന്നത്.

ഇത്തരം പരാതികളില്‍ ഉപയോക്താക്കളുടെ അവകാശലംഘനമുണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസിന് മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ശരിയായ ഉപഭോക്തൃ പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം, സേവനങ്ങളിലെ കുറവ്, അകാരണമായ റദ്ദാക്കല്‍, ചാര്‍ജുകള്‍ സംബന്ധിച്ച വിഷയം തുടങ്ങിയവയാണ് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്.

യാത്രക്കാരില്‍ നിന്നുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍,  ഉപഭോക്തൃകാര്യ മന്ത്രാലയം ഒല, യൂബര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ്, നോട്ടീസ് അയക്കുന്ന നടപടികളിലേക്ക് കടന്നത്. ഒല, യൂബര്‍, മേരു, റാപിഡോ, ജുഗ്‌നു കമ്പനികളുടെ പ്രതിനിധികളാണ് ഉപഭോക്തൃകാര്യ മന്ത്രാലയം വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button