Latest NewsKeralaNews

‘തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെ, കെ സുധാകരന്റെ പ്രസ്താവന ജനം വിലയിരുത്തട്ടെ’: മുഖ്യമന്ത്രി

തിരുവിതാംകൂറിലും മലബാറിലും ചങ്ങലയെ ചങ്ങല എന്ന് തന്നെയാണ് പ്രയോഗിക്കുക

തിരുവനന്തപുരം: ‘ചങ്ങല അഴിച്ചിട്ട പട്ടി’യെന്ന് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി പിണറായി വിജയന്‍. കെ സുധാകരന്റെ പ്രസ്താവന ജനം വിലയിരുത്തട്ടെയെന്നും തിരുവിതാംകൂറിലും മലബാറിലും പട്ടി പട്ടി തന്നെയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

read also: രാജ്യത്ത് ഒമൈക്രോണിന്റെ പുതിയ ഉപ വകഭേദം: വീണ്ടും കോവിഡ് വ്യാപനമുണ്ടാകുമോ എന്ന് ആശങ്ക

‘തിരുവിതാംകൂറിലും മലബാറിലും ചങ്ങലയെ ചങ്ങല എന്ന് തന്നെയാണ് പ്രയോഗിക്കുക. ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചാണ് പെരുമാറുന്നത്. ഇത് തെറ്റാണോ ശരിയാണോ എന്നത് സമൂഹം വിലയിരുത്തട്ടെ. കേസെടുക്കണമെന്ന് സര്‍ക്കാരിന് വലിയ താത്പര്യമൊന്നുമില്ല’- മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാകാം സുധാകരനെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി പിണറായി വിജയന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button