Latest NewsKeralaNews

സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ ഓർമ്മകൾ പങ്കുവച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. നിപ എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also Read:ഫൈനലിസിമ: അർജന്റീനിയൻ ഫുട്‌ബോള്‍ ടീമിന്റെ പരിശീലനം സ്‌പെയ്‌നില്‍

‘നിപ എന്ന മഹാമാരിയ്ക്ക് എതിരെയുള്ള പോരാട്ടത്തിന്റെ ചുരുക്കപ്പേരാണ് സിസ്റ്റർ ലിനി. മറ്റൊരു മഹാമാരിയിൽ നിന്നും പൂർണ്ണമായും വിടുതൽ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു’, മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സിസ്റ്റർ ലിനിയുടെ അനശ്വര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് നാലാണ്ട് തികയുകയാണ്. നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനായി കേരള ജനത നടത്തിയ പോരാട്ടത്തിൻ്റെ ഓർമ്മ കൂടി ഇന്ന് പുതുക്കപ്പെടുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്. മറ്റൊരു മഹാമാരിയിൽ നിന്നും പൂർണ്ണമായും വിടുതൽ നേടിയിട്ടില്ലാത്ത ഒരു കാലത്താണ് നമ്മളിന്നുള്ളത്. മഹാമാരിക്കെതിരെയുള്ള നമ്മുടെ പോരാട്ടങ്ങൾക്ക് സിസ്റ്റർ ലിനിയുടെ ഓർമ്മകൾ എന്നും പ്രചോദനമായിരിക്കും. സ്വന്തം ജീവന്‍ ത്യജിച്ചും ആതുര സേവനത്തിന്റെ മഹത്തായ സന്ദേശം പകർന്ന ലിനിയുടെ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button