Latest NewsIndiaNewsBusiness

ധനലക്ഷ്മി ബാങ്ക്: പ്രവർത്തന ലാഭത്തിൽ വർദ്ധനവ്

ബാങ്കിന്റെ മൊത്തം ബിസിനസിൽ 10.69 ശതമാനമാണ് വളർച്ച കൈവരിച്ചത്

ധനലക്ഷ്മി ബാങ്കിന്റെ പ്രവർത്തന ലാഭം പ്രഖ്യാപിച്ചു. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭമാണ് പ്രഖ്യാപിച്ചത്. 134.30 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് ഇത്തവണ കൈവരിച്ചത്.

ഇക്കാലയളവിൽ 35.90 കോടി രൂപ അറ്റാദായവും നേടി. ബാങ്കിന്റെ മൊത്തം ബിസിനസിൽ 10.69 ശതമാനമാണ് വളർച്ച കൈവരിച്ചത്. ഇതോടെ ബാങ്കിന്റെ മൊത്തം ബിസിനസ് 20,847 കോടി രൂപയായി. കഴിഞ്ഞ വർഷം മൊത്തം ബിസിനസ് 18,834 കോടി രൂപയായിരുന്നു.

Also Read: അന്നത്തെ മന്ത്രിമാര്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായിരുന്നു: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

നിക്ഷേപത്തിൽ 5.90 ശതമാനമാണ് വളർച്ച കൈവരിച്ചത്. കൂടാതെ, നിക്ഷേപത്തിന്റെ 34.28 ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button