Latest NewsNewsIndiaBusiness

രാജ്യത്ത് സർവകാല ഉയരത്തിൽ വിദേശ നിക്ഷേപം

83.57 ശതകോടി യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തിലേക്ക് എത്തിയത്

രാജ്യത്തെ വിദേശ നിക്ഷേപം സർവകാല റെക്കോർഡിൽ. രാജ്യത്ത് നേരിട്ടുള്ള വാർഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വർഷം സർവകാല റെക്കോർഡ് കൈവരിച്ചു എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കു പ്രകാരം, 83.57 ശതകോടി യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തിലേക്ക് എത്തിയത്.

2020-21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 1.60 ശത കോടി യുഎസ് ഡോളറാണ് കൂടുതൽ. കോവിഡ് പ്രതിസന്ധിയിലും റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലും വിദേശ നിക്ഷേപം ഉയരത്തിൽ എത്തിയത് ശുഭ പ്രതീക്ഷയാണ്.

Also Read: ജെറ്റ് എയർവേയസ്: ഇനി വീണ്ടും പറന്നുയരും

ഉൽപാദന മേഖലയിൽ 2020-21 സാമ്പത്തിക വർഷത്തിൽ 12.09 ശതകോടി യുഎസ് ഡോളറാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. എന്നാൽ, 2021-22 വർഷത്തിൽ 21.34 ശതകോടി യുഎസ് ഡോളറാണ് നേരിട്ടുള്ള വിദേശ നിക്ഷേപം. രണ്ട് വർഷങ്ങളിലും ഉൽപാദന മേഖലയിലെ വിദേശ നിക്ഷേപം താരതമ്യം ചെയ്യുമ്പോൾ 76 ശതമാനമാണ് വർദ്ധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button