Latest NewsNewsInternational

അജ്‌മാനിൽ മലയാളിയെ കാണാതായി

അജ്മാൻ: അജ്‌മാനിൽ മലയാളിയെ കാണ്മാനില്ല.  കൊച്ചി മട്ടാഞ്ചേരി സ്വദേശി ഷാഫി കറുപ്പുംവീട്ടിൽ ഹംസക്കോയയെ(41) ആണ് കാണാതായത്. ഇതുസംബന്ധിച്ച് അജ്മാൻ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ഇയാളുടെ സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്.

അജ്മാൻ സനയ്യയിൽ നിന്നാണ് കാണാതായത്. 15 ദിവസം മുൻപാണ് അവസാനമായി വീടുമായി ബന്ധപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇതിനുമുൻപ്, മൂന്നുവർഷത്തോളം ഷാഫി അജ്മാനിൽ ജോലി ചെയ്തിരുന്നു. കാലാവധി കഴിഞ്ഞ പാസ്പോർട്ട്, എമിറേറ്റ്സ് ഐ.ഡി. എന്നിവയും ലഭിച്ചിട്ടുണ്ട്.  അജ്മാൻ പോലീസ് അന്വേഷണം നടത്തുന്നു. ഫോൺ: 050 1623535.

shortlink

Related Articles

Post Your Comments

Related Articles


Back to top button