Latest NewsNewsBeauty & StyleLife Style

മുഖത്തെ അമിത രോമവളര്‍ച്ച തടയാന്‍

 

 

മുഖത്ത് അമിതമായി രോമം വളരുന്നത് പലര്‍ക്കും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ വരുത്താറുണ്ട്. ചിലര്‍ക്ക് അപ്പര്‍ ലിപ്പില്‍ മാത്രമായിരിക്കും മീശ രോമം വളരുന്നത്. എന്നാല്‍, പി.സി.ഒ.ഡി പോലുള്ള അസുഖമുള്ളവരില്‍ മുഖത്ത് നല്ലരീതിയില്‍ രോമവളര്‍ച്ച കാണുവാന്‍ സാധിക്കാറുണ്ട്. പലപ്പോഴും ത്രെഡ് ചെയ്യുന്നതും വാക്‌സ് ചെയ്യുന്നതുമെല്ലാം മുഖത്തെ സ്‌കിന്‍ ഡാമേജാക്കും.

1. നാരങ്ങാ തേന്‍ മിശ്രിതം

രണ്ട്‌ ടേബിള്‍ സ്പൂണ്‍ പഞ്ചസാരയെടുക്കുക. ഇതിലേയ്ക്ക് നാരാങ്ങാ നീര്, തേന്‍ എന്നിവ ചേര്‍ക്കുക. ഇവ നന്നായി ചൂടാക്കുക. ഏകദേശം മൂന്നു മിനിറ്റ് നേരമെങ്കിലും ചൂടാക്കണം. മൂന്നു മിനിറ്റായാല്‍ ഇതിലേയ്ക്ക് അല്‍പ്പം വെള്ളം ചേര്‍ക്കാം. വെള്ളം ചേര്‍ക്കുന്നത് ഈ മിശ്രിതം തിക്ക് ആവുന്നതിനാണ്.

ഇതിനുശേഷം, പേയ്സ്റ്റ് തണുപ്പിക്കുവാന്‍ വെയ്ക്കുക. നന്നായി തണുത്തതിനുശേഷം മുഖത്ത് കോണ്‍സ്റ്റാര്‍ച്ച് തേച്ച് ഈ പേയ്സ്റ്റ് അപ്ലൈ ചെയ്യുക. പിന്നീട്, ഒരു വാക്‌സിംഗ് സ്ട്രിപ്പ് അല്ലെങ്കില്‍ കോട്ടന്റെ തുണി ഉപയോഗിച്ച് മുടി വളരുന്നതിന്റെ ഓപ്പസിറ്റായി വലിക്കുക.

ഇതില്‍ തേന്‍ അടങ്ങിയിരിക്കുന്നതിനാല്‍ സ്‌കിന്‍ ഡ്രൈ ആകാതിരിക്കുവാന്‍ സഹായിക്കും. അതുമാത്രമല്ല, കെമിക്കല്‍സ് ഇല്ലാതെ തന്നെ സ്‌കിന്‍ സ്മൂത്താകുവാനും ഇത് സഹായിക്കുന്നതായിരിക്കും.

2. പഞ്ചസാര നാരങ്ങാ മിശ്രിതം

രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും നാരങ്ങാനീരും എട്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി ചൂടാക്കുക. കുമിളകള്‍ വരുന്നത് വരെ ചൂടാക്കുക. പിന്നീട്, തണുക്കുവാന്‍ വെയ്ക്കുക. നന്നായി തണുത്തതിനുശേഷം മുഖത്തു പുരട്ടാവുന്നതാണ്. ഏകദേശം 20 മുതല്‍ 25 മിനിറ്റ് വരെ ഈ മിശ്രിതം മുഖത്ത് വയ്ക്കണം. അതിന് ശേഷം നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. നന്നായി മസാജ് ചെയത് വേണം കഴുകിയെടുക്കുവാന്‍. വേദനയെടുക്കാതെ തന്നെ വാക്‌സ് ചെയ്‌തെടുക്കുവാനുള്ള എളുപ്പമാര്‍ഗ്ഗമാണിത്.

3. മുട്ട വെള്ളയും കോണ്‍സ്റ്റാര്‍ച്ചും

മുട്ടവള്ളയില്‍ ഒരു ടേബിള്‍സ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ചും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. നന്നായി ഉണങ്ങിയതിനുശേഷം പൊളിച്ചു കളയാവുന്നതാണ്. ഇതില്‍ മുട്ടയുടെ വെള്ള ഉപയോഗിച്ചിരിക്കുന്നതിനാല്‍ മുഖത്ത് നന്നായി ഒട്ടിയിരിക്കുകയും രോമം കളയുവാന്‍ സഹായിക്കുകയും ചെയ്യും.

4. ജലാറ്റിന്‍ നാരങ്ങാ മിശ്രിതം

ജലാറ്റില്‍ ചൂടാക്കി ഇതിലേയ്ക്ക് നാരങ്ങാനീരും തേനും ചേര്‍ത്ത് തിക്ക് പേയ്സ്റ്റാക്കുക. പിന്നീട്, ഇത് തണുത്തതിനുശേഷം മുഖത്ത് അല്ലെങ്കില്‍ രോമം കളയണ്ട ഭാഗത്ത് പുരട്ടി വാക്‌സ് ചെയ്യുന്നതുപോലെ പറച്ചുകളയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button