Latest NewsNewsIndiaCrime

14 വയസ്സുള്ള പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്തു: പ്രതി ഒളിവിൽ

ആശുപത്രിയിലെ പ്രസവ മുറിയിലേക്ക് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി നാസിർ ഖാൻ ഒളിവിൽ

ബാർമാർ: രാജസ്ഥാനിലെ ബാർമറിലെ സർക്കാർ ആശുപത്രിയിലെ പ്രസവമുറിയിൽ വെച്ച് കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് യുവാവ്. ഉദാനിയോൻ കി ധനി സ്വദേശിനിയായ പെൺകുട്ടി ആണ് പീഡനത്തിനിരയായിരിക്കുന്നത്. ഉദാനിയോൻ സ്വദേശിയായ നസീർ ഖാൻ ആണ് കുട്ടിയെ പീഡിപ്പിച്ചത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതി ഒളിവിൽ ആണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി വയറുവേദനയ്ക്ക് ചികിത്സയ്ക്കായി മെയ് 16 ന് സഹോദരനൊപ്പം ബാർമർ സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ഹോസ്പിറ്റലിൽ വലിയ തിരക്കുള്ളതിനാൽ അവളുടെ ഊഴം കാത്ത് നിൽക്കുന്നതിനിടയിൽ, അവളുടെ സഹോദരൻ സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള മാർക്കറ്റിലേക്ക് പോയി. ഈ സമയം നോക്കി പ്രതി പെൺകുട്ടിയുടെ അടുത്ത് കൂടുകയും അവളെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി സമീപത്തുള്ള പ്രസവമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു.

Also Read:‘കാരണഭൂതന്റെ അനുഗ്രഹം’: പിണറായി വിജയന്റെ കാല് തൊട്ടുവണങ്ങി ശ്രീരാമകൃഷ്ണന്റെ മകളും ഭർത്താവും

പ്രസവമുറിയിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടയിൽ നസീർ ഖാൻ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ഇയാൾ തന്റെ മൊബൈലിൽ ചിത്രീകരിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് നസീർ ഖാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തിരിച്ച് വീട്ടിലെത്തിയ പെൺകുട്ടി സംഭവം അമ്മയോട് പങ്കുവെച്ചു. തുടർന്ന് മെയ് 19 ന് വീട്ടുകാർ പരാതി രജിസ്റ്റർ ചെയ്തു.

ഏതാനും മാസങ്ങൾക്കുമുമ്പ് ഇരയുടെ വീട്ടിൽ ഇലക്‌ട്രോണിക് സാധനം നന്നാക്കാനെത്തിയ ആളായിരുന്നു നാസിർ ഖാൻ. അന്നുമുതൽ ഇയാൾ പെൺകുട്ടിയെ പിന്തുടരുകയായിരുന്നുവോ എന്ന സംശയവും ഇരയുടെ വീട്ടുകാർ ഉന്നയിച്ചു. അതേസമയം, പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം ബാർമർ പോലീസ് കേസെടുത്തു. ഒളിവിൽ കഴിയുന്ന പ്രതിയെ എത്രയും വേഗം പിടികൂടാൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button