Latest NewsIndia

വീട്ടിൽ നായ്ക്കൾ ഉണ്ടോ?: രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിഴ ആയിരം പോകും

ഇത്തരക്കാരെ അന്വേഷിച്ചു കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കും

ഡൽഹി: വളർത്തു നായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി മൊഹാലി മുനിസിപ്പൽ കോർപ്പറേഷൻ. രജിസ്റ്റർ ചെയ്യാത്തവർക്ക് 1000 രൂപ പിഴ ഈടാക്കാനും തീരുമാനമായി. നായ്ക്കളുടെ കൃത്യമായ കണക്കുകൾ ഇല്ലാത്തതാണ് ഇങ്ങനെയൊരു നടപടിയെടുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

പഞ്ചാബിലെ തിരക്കുള്ള മേഖലകളിൽ ഒന്നായ മൊഹാലിയിലെ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് നായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. മൊഹാലി നഗരത്തിൽ ഇരുപതിനായിരത്തിലധികം നായ്ക്കൾ ഉണ്ടെന്നും, എന്നാൽ ആകെ 78 എണ്ണം മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നവ എന്നും അധികൃതർ അറിയിച്ചു. ഉടമസ്ഥർ രജിസ്ട്രേഷൻ ചെയ്യാത്തതിനാൽ അധികൃതർക്ക്‌ കൃത്യമായി കണക്കുകൾ സൂക്ഷിക്കാനാവുന്നില്ല.

Also read: നക്സലുകൾക്ക് ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ മാത്രം അവരുമായി ചർച്ച നടത്തും: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഇതേതുടർന്നാണ് അധികൃതർ കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. രജിസ്റ്റർ ചെയ്യാത്ത നായ്ക്കളുടെ ഉടമസ്ഥർ ആയിരം രൂപ പിഴയടയ്ക്കേണ്ടി വരും. ഇത്തരക്കാരെ അന്വേഷിച്ചു കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുനിസിപ്പൽ കമ്മീഷണർ കമൽ കുമാർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി നായ്ക്കൾക്ക് കുത്തിവെപ്പ് എടുക്കുകയും ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button