KeralaLatest NewsNews

യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും: പിണറായി വിജയന്‍

 

 

തൃശ്ശൂര്‍: യൂണിഫോം സര്‍വീസുകളില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം സ്ത്രീ ശാക്തീകരണ കാര്യത്തില്‍  വലിയ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ 446 വനിതാ പോലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭ്യസ്ത വിദ്യരില്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ കേരളത്തിലെ പോലീസില്‍ ചേരുന്നുണ്ട്. പ്രൊഫഷണല്‍ റാങ്ക് നേടിയവരും ഇതില്‍  ഉള്‍പ്പെടുന്നത് ശ്രദ്ധേയമാണ്. കേരള പോലീസ് ഇന്ന് മികച്ച സേനയാണ്. ക്രമസമാധാന പാലനത്തിലും പുറമേ, ഏത് തരം കുറ്റവാളികളായാലും കണ്ടെത്തി പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഏത് ആപത് ഘട്ടത്തിലും ജനങ്ങളുടെ ഉറ്റ സഹായിയായി പോലീസ് മാറുന്നുണ്ട്. ഒറ്റപ്പെട്ട അപവാദ സംഭവങ്ങള്‍ ഉണ്ടാവും. ഇത് സേനാംഗങ്ങള്‍ മാതൃകയാക്കരുത്.  ജീവിതത്തിലാകെ സര്‍വീസ് സംശുദ്ധി നില നിര്‍ത്തണം. ഒരു തരത്തിലുള്ള സ്വജനപക്ഷപാതവും അഴിമതിയും  നടത്തരുത്’- മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button