Latest NewsNewsIndiaBusiness

രാജ്യത്ത് പഞ്ചസാര കയറ്റുമതിയിൽ വൻ വർദ്ധനവ്

പഞ്ചസാര കയറ്റുമതിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്

രാജ്യത്ത് പഞ്ചസാര കയറ്റുമതി രംഗത്ത് വർദ്ധനവ് രേഖപ്പെടുത്തി. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, 2017-18  കാലയളവിൽ രാജ്യത്ത് നിന്ന് കയറ്റി അയച്ച പഞ്ചസാരയുടെ അളവിനെക്കാൾ പതിനഞ്ച് മടങ്ങ് കൂടുതലാണ് 2021-22 കാലയളവിൽ ഉണ്ടായ പഞ്ചസാര കയറ്റുമതി.

പഞ്ചസാര കയറ്റുമതിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്നും പഞ്ചസാര ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ.

Also Read: കേന്ദ്രം സഹികെട്ട് ഇന്ധന നികുതി കുറച്ചതാണ്, കേരളവും അങ്ങനെ കുറച്ചാൽ ജനങ്ങൾക്ക് നല്ലത്: കെ മുരളീധരൻ

2021-22ൽ കയറ്റുമതി ചെയ്തത് 90 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ്. 2017-18ൽ ഇത് 6.2 ലക്ഷം മെട്രിക് ടൺ ആയിരുന്നു. അതേസമയം, രാജ്യത്ത് നിന്നും 75 ലക്ഷം മെട്രിക് ടൺ മധുരപലഹാരങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button