ThiruvananthapuramKeralaNattuvarthaLatest NewsNews

‘മുഖ്യമന്ത്രിക്ക് ശുനകന്‍റെ ബുദ്ധിപോലുമില്ല’: കേസെടുക്കാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അംഗം എ അരവിന്ദന്‍. മുഖ്യമന്ത്രിക്ക് ശുനകന്‍റെ ബുദ്ധിപോലുമില്ലെന്നും ശുനകപുത്രനാണ് പിണറായി വിജയനെന്നും അരവിന്ദൻ പറഞ്ഞു. മുന്‍ മന്ത്രി എംഎം മണിയെയും അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് അരവിന്ദൻ അധിക്ഷേപിച്ചു.

മുഖ്യമന്ത്രി കേരളം ഭരിക്കാന്‍ യോഗ്യനല്ലെന്നും പിണറായി വിജയനെ ആക്ഷേപിച്ച്, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ സംസാരിച്ചതിൽ യാതൊരു തെറ്റുമില്ലെന്നും അരവിന്ദൻ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസെടുക്കണമെന്നും അരവിന്ദന്‍ ആവശ്യപ്പെട്ടു. തന്റെ പ്രസംഗം പൊലീസുകാര്‍ കേള്‍ക്കുകയാണെങ്കില്‍, തനിക്കെതിരെ കേസെടുക്കാനും അരവിന്ദൻ വെല്ലുവിളിച്ചു.

കഴുത്തിലെ കറുപ്പകറ്റാം ഈ വഴികളിലൂടെ

മുഖ്യമന്ത്രിയ്ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന്, കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അരവിന്ദന്റെ വിവാദ പരാമർശം. താമരശ്ശേരി പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാണ് എ അരവിന്ദന്‍.

 

shortlink

Related Articles

Post Your Comments


Back to top button