Latest NewsNewsIndiaBusiness

എക്സ്ചേഞ്ച് ടു അപ്ഗ്രേഡ്: പുതിയ ഓഫറുമായി റിലയൻസ് ജിയോ

ജിയോഫോൺ നെക്സ്റ്റ് എക്സ്ചേഞ്ച് ടു അപ്ഗ്രേഡ് ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്

ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി റിലയൻസ് ജിയോ. ജിയോഫോൺ നെക്സ്റ്റ് എക്സ്ചേഞ്ച് ടു അപ്ഗ്രേഡ് ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. പുതിയ ഓഫർ പ്രകാരം, പ്രവർത്തനക്ഷമമായ 4ജി ഫീച്ചർ ഫോണുകളോ സ്മാർട്ട്ഫോണുകളോ കേവലം 4,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് പുതിയ ജിയോഫോൺ നെക്സ്റ്റുമായി എക്സ്ചേഞ്ച് ചെയ്യാവുന്നതാണ്.

റിലയൻസ് റീട്ടെയിൽ ഷോറൂമുകളായ ജിയോമാർട്ട് ഡിജിറ്റൽ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഈ ഓഫർ ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Also Read: പോലീസിനെക്കൊണ്ട് കൂട്ടിയാൽ കൂടില്ല, പിസിയെ പൊക്കാൻ പ്രളയകാലത്തെ പോലെ ജനങ്ങൾ ഇറങ്ങണമെന്ന് സോഷ്യൽ മീഡിയ

ആന്റി ഫിംഗർ പ്രിൻറ് കോട്ടിംഗ് ഉള്ള കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉള്ള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ജിയോഫോൺ നെക്സ്റ്റിന്റെ പ്രത്യേകത. 2 ജിബി റാമും കൂടാതെ, 32 ജിബി സ്റ്റോറേജും ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. 3500mAh ആണ് ബാറ്ററി ലൈഫ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button