Latest NewsUAENewsInternationalGulf

പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ച് യുഎഇ

അബുദാബി: വിദ്യാഭ്യാസ മേഖലയിലെ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്. പൊതുവിദ്യാഭ്യാസ സഹമന്ത്രിയായി സാറ അൽ അമീരിയെയും നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: എക്സ്ചേഞ്ച് ടു അപ്ഗ്രേഡ്: പുതിയ ഓഫറുമായി റിലയൻസ് ജിയോ

സ്ഥാനമൊഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, സഹമന്ത്രി ജമീല അൽ മുഹൈരി എന്നിവർക്ക് യുഎഇ വൈസ് പ്രസിഡന്റ് നന്ദി അറിയിക്കുകയും ചെയ്തു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പാർട്ടി ഫണ്ട് നൽകിയില്ല, ഹോട്ടൽ തല്ലിത്തകർത്ത് ഉടമയെയും ഭാര്യയെയും തെറി വിളിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button