Latest NewsNewsLife StyleHealth & Fitness

ഡ്രൈ ഫ്രൂട്‌സിന്റെ ഗുണങ്ങൾ

 

 

ബദാം, മുന്തിരി, അണ്ടിപ്പരിപ്പ്, പിസ്ത, തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമായത് കൊണ്ട് തന്നെ ദഹനത്തിന് വളരെ നല്ലതാണ് ഡ്രൈ ഫ്രൂട്‌സ്.

കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കാന്‍സര്‍, പ്രമേഹം, നാഡീരോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, ഇതില്‍ വിറ്റാമിനുകളോടൊപ്പം തന്നെ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

അതോടൊപ്പം തന്നെ, ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഉണക്കപ്പഴങ്ങളില്‍ അമിത ഊര്‍ജ്ജവും അമിത കൊഴുപ്പും ഉള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇവ നന്നല്ല എന്നാണ് പറയാറുളളത്. എന്നാല്‍, അങ്ങനെയല്ല, ഉണക്കപ്പഴങ്ങള്‍ അമിത വണ്ണമുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥമല്ല എന്ന് മാത്രമല്ല ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് അമിത വണ്ണം കുറയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉണക്കപ്പഴങ്ങളില്‍ ധാരാളം ഊര്‍ജ്ജവും നല്ല കൊഴുപ്പും, പ്രോട്ടീനും, വൈറ്റമിനുകളും ധാതുക്കളും ഫോട്ടോ കെമിക്കലുകളും അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച്, കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button