KeralaLatest NewsNews

45കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്

 

 

ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

കായംകുളം പെരിങ്ങാല കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാനികള്‍ ചവിട്ടി കൊന്നതാണെന്ന് പോലീസ് പറഞ്ഞു. വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു. വൃഷ്ണത്തില്‍ ഏറ്റ ചവിട്ടാണ് മരണ കാരണം. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന.

ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button