IdukkiKeralaNattuvarthaLatest NewsNews

യുവതിയുടെ മാല പൊട്ടിച്ചു കടന്ന യുവാക്കളിൽ രണ്ടാമനും അറസ്റ്റിൽ

തിരുപ്പൂർ, റാക്കിയ പാളയം സ്വദേശി നൗഫലാണ് (22) അറസ്റ്റിലായത്

കുമളി: പട്ടാപ്പകൽ നടുറോഡിൽ യുവതിയുടെ മാല പൊട്ടിച്ചു കടന്ന യുവാക്കളിൽ രണ്ടാമനും അറസ്റ്റിൽ. തിരുപ്പൂർ, റാക്കിയ പാളയം സ്വദേശി നൗഫലാണ് (22) അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് കുമളി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 27-നാണ് അമരാവതി സ്വദേശി രാജി ലിജോയുടെ കഴുത്തിൽ നിന്ന് ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചു കടന്നത്. നിരവധി മോഷണം പിടിച്ചുപറി കേസുകളിലെ പ്രതിയാണ് നൗഫൽ.

Read Also : യുദ്ധത്തിൽ അഭയം നൽകി, ദിവസങ്ങൾക്കുള്ളിൽ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി ഗൃഹനാഥൻ

സംഭവത്തിൽ, കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സംഘം തിരുപ്പൂർ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ സൂര്യയെ (25) ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരത്തെ തുടർന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ ജോബിൻ ആന്റണി, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മൂന്നാമനുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button