Latest NewsNewsIndiaInternational

ശ്രീലങ്കയ്ക്കുള്ള അവശ്യ വസ്തുക്കളുടെ ആദ്യ ലോഡുമായി ഇന്ത്യൻ കപ്പൽ പുറപ്പെട്ടു

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ശ്രീലങ്കൻ ജനതയ്ക്ക് അവശ്യ വസ്തുക്കൾ നൽകി ഇന്ത്യ. അരിയും മരുന്നുമടക്കം അവശ്യ വസ്തുക്കൾ അടങ്ങിയ കപ്പലാണ് കൊളംബോയിൽ എത്തിയത്. ലങ്കൻ വിദേശകാര്യ മന്ത്രി ജിഎൽ പൈരിസിന് അവശ്യവസ്തുക്കളെല്ലാം ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലെ കൈമാറി.

ശ്രീലങ്കയ്ക്ക് ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുള്ള 1.6 കോടി യുഎസ് ഡോളർ അടിയന്തര സഹായത്തിലെ ആദ്യഗഡുവാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. 9000 ടൺ അരി, 50 ടൺ പാൽപ്പൊടി, 25 ടൺ മരുന്നുകൾ എന്നിവയാണ് ആദ്യഗഡുവിൽ ഉൾപ്പെട്ടിരിക്കുന്നത്. ചെന്നൈയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

ശ്രീലങ്കയ്ക്ക് നൽകിയ പിന്തുണയ്ക്ക് ഇന്ത്യൻ ജനതയ്ക്കും തമിഴ്നാടു മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നന്ദി അറിയിച്ചു. നൽകിയ സഹായത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button