Latest NewsUAEInternationalGulf

യുഎഇയിൽ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം.

Read Also: ഭരണം ഹിറ്റ്‌ലറെക്കാളും മുസ്സോളിനിയെക്കാളും മോശം: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മമത

അതേസമയം, കുവൈത്തിലും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. പൊടിക്കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച തടസപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദൃശ്യപരത ആയിരം മീറ്ററിൽ താഴെ എന്ന രീതിയിലായിരിക്കും അനുഭവപ്പെടുക. പൊടിക്കാറ്റിന്റെ പ്രഭാവം ചൊവ്വാഴ്ച്ച പുലർച്ചെ വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കേന്ദ്രം നികുതി കുറച്ചതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ കേരളത്തിലെയടക്കം നേതാക്കൾ ശ്രമിക്കുന്നു: മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button