Latest NewsNewsInternationalKuwaitGulf

പൊടിക്കാറ്റ്: കുവൈത്തിൽ ജനജീവിതം ദുസ്സഹമാകുന്നു

കുവൈത്ത് സിറ്റി: പൊടിക്കാറ്റിനെ തുടർന്ന് കുവൈത്തിൽ ജനജീവിതം ദുസ്സഹമാകുന്നു. 25 വർഷത്തിനിടെ ആദ്യമായാണ് മെയ് മാസത്തിൽ ഇത്രയധികം മണൽക്കാറ്റ് കുവൈത്തിൽ ഉണ്ടാകുന്നത്.

പൊടിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. കുവൈത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ അന്തരീക്ഷം തെളിഞ്ഞ ശേഷമാണ് യാത്ര പുന:രാരംഭിച്ചത്. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞതിനെ തുടർന്ന് വാഹന ഗതാഗതം ദുഷ്‌കരമാണ്. മുൻപിലുള്ള വാഹനം കാണാനാവാത്തവിധം പൊടിയിൽ മറഞ്ഞതോടെ ഒട്ടേറെ വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പൊടിപടലങ്ങൾ നിറഞ്ഞതോടെ ജോലി സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാനാകാതെ ഓഫീസിൽ തന്നെ ചെലവഴിച്ചവരുമുണ്ട്.

Read Also: സ്ത്രീധനം വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്നത് സ്വപ്‌നം മാത്രം,യുവാക്കള്‍ക്ക് ഇതൊരു താക്കീത്: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

shortlink

Related Articles

Post Your Comments

Related Articles


Back to top button