AgricultureKeralaLatest NewsNewsLife StyleFood & Cookery

തക്കാളി പഴമാണോ പച്ചക്കറിയാണോ?

നമ്മിൽ പലർക്കും മിക്ക പഴങ്ങളും പച്ചക്കറികളും തമ്മിലുള്ള വ്യത്യാസങ്ങൾ എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും. എന്നാൽ, തക്കാളി ഒരു പഴമാണോ പച്ചക്കറിയാണോ എന്ന ചോദ്യത്തിന് നമ്മുടെ പൂർവ്വികരേക്കാൾ പഴക്കമുണ്ട്. തക്കാളി ഒരു പഴമാണോ? അതോ പച്ചക്കറിയോ?. ഇക്കാര്യം മനസ്സിലാക്കണമെങ്കിൽ, പഴങ്ങളുടെയും പച്ചക്കറികളുടെയും ബൊട്ടാണിക്കൽ, പാചക വർഗ്ഗീകരണം അറിഞ്ഞിരിക്കണം.

സസ്യശാസ്ത്രപരമായി, പഴങ്ങൾ പൂക്കളിൽ നിന്ന് രൂപം കൊള്ളുന്നു. ഇവയ്ക്ക് വിത്തുകൾ ഉണ്ട്. സസ്യങ്ങളുടെ പുനരുൽപാദന പ്രക്രിയയെ പഴങ്ങൾ സഹായിക്കുന്നു. മറുവശത്ത്, പച്ചക്കറികൾ സാധാരണയായി വേരുകൾ, ഇലകൾ, കാണ്ഡം തുടങ്ങിയവയിലാണ് ഉണ്ടാകുന്നത്. ഭക്ഷ്യയോഗ്യമായ സസ്യങ്ങളാണ് പച്ചക്കറി. തക്കാളിയുടെ കാര്യമെടുത്താൽ, മഞ്ഞ പൂക്കളിൽ നിന്നാണ് തക്കാളി രൂപപ്പെടുന്നത്. ശാസ്ത്രമനുസരിച്ച്, തക്കാളി ഒരു പഴമാണ്. എന്നാൽ, ഇതിനർത്ഥം മത്തങ്ങ, വെള്ളരി, കുമ്പളം, വഴുതന, മറ്റ് വിത്തുകളുള്ള പച്ചക്കറികൾ എന്നിവയും പഴങ്ങളാണെന്നാണോ? അതെ, മിക്ക പഴങ്ങളും അവയുടെ പാചക വർഗ്ഗീകരണം കാരണം പച്ചക്കറികളായി തെറ്റിദ്ധരിക്കപ്പെടുന്നു.

Also Read:അതിതീവ്ര മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത : ആറ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

വിറ്റാമിൻ എ, കെ, ബി 1, സി എന്നിവയുടെ കലവറയാണ് തക്കാളി. പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയും ഉണ്ട്. പോഷകമൂല്യങ്ങളാൽ നിറഞ്ഞ തക്കാളി, ദഹനത്തെ സഹായിക്കുന്നു. ഒപ്പം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകായും ഹൃദ്രോഗം തടയുകയും ചെയ്യുന്നു. ഭക്ഷണത്തിൽ തക്കാളി ഏറ്റവും എളുപ്പത്തിൽ ചേർക്കാൻ കഴിയുന്നത് സാലഡ് ഉണ്ടാക്കുമ്പോൾ ആണ്. രുചി കൂട്ടുന്നതിനായി വിവിധ ഇന്ത്യൻ കറികളിലും പലഹാരങ്ങളിലും തക്കാളി ഉപയോഗിക്കുന്നു. കൂടാതെ, തക്കാളി സൂപ്പ് ആഗോള പ്രിയങ്കരമാണ്, തക്കാളി വേവിച്ചോ അല്ലാതെയോ ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, അതിന്റെ തൊലി കളയാൻ പാടില്ല എന്നതാണ്. കാരണം അതിന്റെ തൊലിക്ക് ഒരുപാട് ഗുണങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button