KeralaLatest NewsIndiaNews

നി​​​കു​​​തി കു​​​റ​​​ച്ച​​​പ്പോ​​​ള്‍ കേന്ദ്രം അ​​​ടി​​​സ്ഥാ​​​നവി​​​ല​​​യി​​​ല്‍ 79 പൈസ കൂട്ടി: ആരോപണവുമായി ബാലഗോപാൽ

തിരുവനന്തപുരം: ഇന്ധന വിലയുടെ നി​​​കു​​​തി കേ​​​ന്ദ്രസ​​​ര്‍​​​ക്കാ​​​ര്‍ കു​​​റ​​​ച്ച​​​പ്പോ​​​ള്‍ അ​​​ടി​​​സ്ഥാ​​​നവി​​​ല​​​യി​​​ല്‍ 79 പൈസ കൂട്ടുകയാണ് ചെയ്തതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ലി​​​റ്റ​​​റി​​​ന് എ​​​ട്ടു രൂ​​​പ നി​​​കു​​​തി​​​യി​​​ല്‍ കു​​​റ​​​വു വ​​​രു​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​ടി​​​സ്ഥാ​​​നവി​​​ല​​​യി​​​ല്‍ 79 പൈ​​​സ​​​യു​​​ടെ വ​​​ര്‍​​​ദ്ധന വ​​​രു​​​ത്തി​​​യെ​​​ന്നാണ് ധനമന്ത്രിയുടെ കണ്ടെത്തൽ.

Also Read:കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാള്‍ കസ്റ്റഡിയില്‍: ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം

‘കേ​​​ന്ദ്ര നി​​​കു​​​തി​​​യി​​​ല്‍ ലി​​​റ്റ​​​റി​​​ന് എ​​​ട്ടു രൂ​​​പ കു​​​റ​​​ച്ച​​​പ്പോ​​​ള്‍ സം​​​സ്ഥാ​​​ന നി​​​കു​​​തി​​​യി​​​ല്‍ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി 2.41 രൂ​​​പ​​​യു​​​ടെ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്ന​​​ത്. ആ​​​കെ 10.41 രൂ​​​പ​​​യു​​​ടെ കു​​​റ​​​വ്. എ​​​ന്നാ​​​ല്‍, യ​​​ഥാ​​​ര്‍​​​ഥ​​​ത്തി​​​ല്‍ 9.40 രൂ​​​പ​​​യു​​​ടെ കു​​​റ​​​വു മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ത്. അ​​​ടി​​​സ്ഥാ​​​നവി​​​ല​​​യി​​​ല്‍ വ​​​ര്‍​​​ദ്ധന വ​​​രു​​​ത്തി​​​യ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യാ​​​ണ് ഒ​​​രു രൂ​​​പ​​​യു​​​ടെ വ്യ​​​ത്യാ​​​സ​​​മു​​​ണ്ടാ​​​യ​​​ത്. ഡീ​​​സ​​​ല്‍ വി​​​ല​​​യി​​​ല്‍ ആ​​​റു രൂ​​​പ​​​യു​​​ടെ നി​​​കു​​​തി ഇ​​​ള​​​വും സം​​​സ്ഥാ​​​ന നി​​​കു​​​തി​​​യി​​​ല്‍ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യു​​​ണ്ടാ​​​യ 1.36 രൂ​​​പ​​​യു​​​ടെ കു​​​റ​​​വും ല​​​ഭി​​​ച്ചു’, ധനമന്ത്രി വ്യക്തമാക്കി.

‘ഈ ​​​രീ​​​തി​​​യി​​​ല്‍ വി​​​ലവ​​​ര്‍​​​ദ്ധന കേ​​​ന്ദ്രസ​​​ര്‍​​​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍​​​ ത​​​ന്നെ ഇ​​​പ്പോ​​​ഴു​​​ണ്ടാ​​​യ നി​​​കു​​​തി കു​​​റ​​​വി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ഇ​​​ല്ലാ​​​താ​​​വു​​​ക​​​യും പ​​​ഴ​​​യ വി​​​ല​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു​​​റ​​​പ്പാ​​ണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button