Latest NewsNewsLife StyleHealth & Fitness

അമിത വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഇത് ഡയറ്റിൽ തീർച്ചയായും ഉൾ‍പ്പെടുത്തണം

നമുക്കാര്‍ക്കും അറിയാത്ത ഒരുപാട് ഗുണങ്ങള്‍ ചാമ്പക്കയ്ക്കുണ്ട്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ള ഒന്നുകൂടിയാണ് ചാമ്പക്ക. ഏറ്റവും കൂടുതല്‍ ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പക്കയില്‍ കാല്‍സ്യം, വിറ്റാമിന്‍ എ, സി, ഇ, ഡി6, ഡി3, കെ തുടങ്ങി പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ യഥേഷ്ടമുണ്ട്.

മെലിയാനായി പരിശ്രമിക്കുന്നവര്‍ക്കു ഡയറ്റില്‍ ചാമ്പക്ക ഉറപ്പായും ഉള്‍പ്പെടുത്താം. ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍ ഇതറിയപ്പെടുന്നു. കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ. എന്നാല്‍, പലര്‍ക്കും അതിന്റെ ഗുണങ്ങള്‍ അറിയാത്തതുകൊണ്ട് ചാമ്പ മരം മുറിച്ചു കളയാറാണ് പതിവ്.

Read Also : റോഡിൽ വെള്ളക്കെട്ട്: കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

വെറുതെ കഴിക്കാന്‍ മാത്രമല്ല, മറിച്ച് ഒരുപാട് വിഭവങ്ങളുണ്ടാക്കാനും ചാമ്പക്ക കൊണ്ട് കഴിയും. ചാമ്പക്ക അല്‍പം പഞ്ചസാരയും വെള്ളവും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കുന്നതിനു പുറമേ, ബീറ്റ് റൂട്ട്, തണ്ണിമത്തന്‍, മുന്തിരി തുടങ്ങിയവ കൂടെച്ചേര്‍ത്തും ജ്യൂസ് ഉണ്ടാക്കാം. ഒരേ നിറത്തിലുള്ള പഴങ്ങളാണെങ്കില്‍ കാഴ്ചയിലും സുന്ദരം. ഇങ്ങനെ ഒരുപാട് ഗുണങ്ങള്‍ ചാമ്പക്ക കൊണ്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button