AlappuzhaKeralaNattuvarthaLatest NewsNews

ആലപ്പുഴയില്‍ ‘ആസാദി’ മുദ്രാവാക്യം മുഴക്കിയത് ഒരു സാധാരണ കുട്ടിയല്ല, ‘ജൂനിയര്‍ ഫ്രണ്ട്’ വിംഗിന്റെ ലീഡറായ &…

ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ജിജി നിക്‌സൺ

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടിന്റെ സമ്മേളനത്തിൽ ‘ആസാദി’ മുദ്രാവാക്യം മുഴക്കിയത് ഒരു സാധാരണ കുട്ടിയല്ലെന്നു ജിജി നിക്സൺ. പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനയുടെ, ‘ജൂനിയര്‍ ഫ്രണ്ട്’ എന്ന വിംഗിന്റെ ‘ലീഡര്‍’ ആയ ഒരു ‘ബാലജിഹാദി’ ആണ് ആ കുട്ടിയെന്നു സോഷ്യൽ മീഡിയ കുറിപ്പിൽ ജിജി പറയുന്നു. ആന്റി ടെററിസം സൈബർ വിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടായാണ് ഇക്കാര്യം ജിജി പങ്കുവച്ചിരിക്കുന്നത്.

പാകിസ്ഥാന്‍, സിറിയ, ഇറാക്ക്, പലസ്ഥീന്‍ എന്നിവിടങ്ങളില്‍ നിരവധി ‘ബാലജിഹാദി’ ട്രെയിനിംഗ് ക്യാംമ്പുകള്‍ ഉണ്ടെന്നും ISIS തുടങ്ങിയ ഇസ്ളാമിക തീവ്രവാദസംഘടനകള്‍ , ലോകമെമ്പാടും കുട്ടികള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന്റെ നിരവധി വീഡിയോകള്‍ ആന്റി ടെററിസം സൈബർ വിങ്ങിന്റെ പക്കല്‍ ഉണ്ടെന്നും പറഞ്ഞ ജിജി ഇത് ഏത് കോടതിയിലും ഹാജരാക്കാന്‍ തയ്യാറാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കുന്നു.

read also: ‘പനിക്കുള്ള ഗുളിക പോലും ഇല്ലാത്തൊരു സ്ഥിതിയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം’: പ്രഫുൽ പട്ടേലിനെതിരെ ഐഷ

കുറിപ്പ് പൂർണ്ണ രൂപം,

എന്താണു് ‘ജൂനിയര്‍ ഫ്രണ്ടു് ‘ ? ആരാണു് ആരാണു് ആസാദി മുദ്രാവാക്യം വിളിച്ച PFI ബാലന്‍ ? എന്താണു് ‘ജൂനിയര്‍ ടെറര്‍ വിംഗ് ‘ ?
(Shocking Investigation Report ;Anti Terrorism Cyber Wing )
#keralapolice
#nationalinvestigationagency
#indianarmyintelligence
ആലപ്പുഴയില്‍ PFI സമ്മേളനത്തില്‍ ‘ആസാദി ‘ മുദ്രാവാക്യം മുഴക്കിയതു് ഒരു് സാധാരണ കുട്ടിയല്ല മറിച്ചു് ആ കുട്ടി , PFI എന്ന പൊളിറ്റിക്കല്‍ ഇസ്ളാമിക തീവ്രവാദസംഘടനയുടെ,
‘ജൂനിയര്‍ ഫ്രണ്ടു് ‘ എന്ന വിംഗിന്റെ ‘ലീഡര്‍’ ആയ ഒരു് ‘ബാലജിഹാദി ‘ ആണു്.

ലോകത്തില്‍ കുട്ടികളെ ജിഹാദിനു് ഉപയോഗിക്കുന്നതു്, ISIS /ISKP /al-Qaeda എന്നീ ജിഹാദി ഭീകര സംഘടനകളുാണു്. പാക്കിസ്ഥാന്‍ , സിറിയ ,ഇറാക്കു്, പാലസ്ഥീന്‍ എന്നിവടങ്ങളില്‍ നിരവധി ‘ബാലജിഹാദി’ ട്രെയിനിംഗ് ക്യാംമ്പുകള്‍ ഉണ്ടു്. ISIS തുടങ്ങിയ ഇസ്ളാമിക തീവ്രവാദസംഘടനകള്‍ , ലോകമെമ്പാടും കുട്ടികള്‍ക്കു് ആയുധപരിശീലനം നല്‍കുന്നതിന്റെ നിരവധി വീഡിയോകള്‍ Anti Terrorism Cyber Wing -ന്റെ പക്കല്‍ ഉണ്ടു്. ഇതു് ഏതു് കോടതിയിലും ഹാജരാക്കാന്‍ ഞങ്ങള്‍ തയ്യാറാണു്.

ISIS /al-Qaeda തുടങ്ങിയ ഇസ്ളാമിക തീവ്രവാദസംഘടനകളുടെ ഇന്‍ഡ്യന്‍ പതിപ്പാണു് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്.ഡി.പി.ഐ തുടങ്ങിയ തീവ്രവാദസംഘടനകള്‍ . ഈ തീവ്രവാദസംഘടനകള്‍ കുട്ടികളെ പരിശീലനം കൊടുത്തു് ജിഹാദിനായി ഉപയോഗിക്കാന്‍ രൂപീകരിച്ച സംഘടനയാണു്
‘ജൂനിയര്‍ ഫ്രണ്ടു് ‘ എന്നതു്. ആയിരകണക്കിനു് മുസ്ളീം കുട്ടികളെ ,മതപഠനം നല്‍കി, ഇന്‍ഡ്യന്‍ വിരോധവും, അന്യമത വിരോധവും മനസ്സില്‍ കുത്തിനിറച്ചു്, അമുസ്ളീങ്ങളെ ഉന്മൂലനം ചെയ്യാന്‍ വെണ്ടതായ കരുത്തും, ബലവും ഉള്ള വോളന്റിയേഴ്സ് ആക്കി മാറ്റുക ആണു് ഇത്തരം ‘ജൂനിയര്‍ ഫ്രണ്ടു് ‘ എന്ന സംവിധാനം കൊണ്ടു് PFI ഉദ്ദേശിക്കുന്നതു്. എന്നാല്‍ ‘ജൂനിയര്‍ ഫ്രണ്ട് ‘എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുള്ള, കുട്ടികളുടെ ക്ഷേമത്തിനായി ഉണ്ടാക്കിയെടുത്ത ഒരു് വിംഗ് ആണെന്നാണു് PFI ഔദ്യോദിക ഭാഷ്യം.

പക്ഷേ യഥാര്‍ത്ഥത്തില്‍ ISIS ആഗോളതലത്തില്‍ കുട്ടികളെ ആയുധപരിശീലനം നല്‍കി ,ജിഹാദിനായി ഉപയോഗിച്ചു് വരുന്നുവെന്നതു് ഒരു് യാഥാര്‍ത്ഥ്യം ആണു്. അങ്ങിനെ ആയുധപരിശീലനം ലഭിച്ച ‘ജൂനിയര്‍ ISIS പോരാളികള്‍ ‘ ,ലോകമെമ്പാടും ഉണ്ടു് . പ്രത്യേകിച്ചു് സിറിയ ,അഫ്ഗാനിസ്ഥാന്‍ ,ഇറാക്കു്,നൈജീരിയാ എന്നിവടങ്ങളില്‍ കുട്ടികള്‍ക്കുള്ള ‘ISIS ട്രെയിനിംഗ് ക്യാമ്പു് ‘-കള്‍ ഉണ്ടു്. ഇതിനു് സമാന്തരമായുള്ള PFI -യുടെ കുട്ടികള്‍ക്കായുള്ള സംവിധാനം ആണു് ‘ജൂനിയര്‍ ഫ്രണ്ടു് ‘ എന്നതു്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നതു് ഇതു് PFI -യുടെ ,’ജൂനിയര്‍ ടെറര്‍ വിംഗ് ‘ ആണു് എന്നാകുന്നു്.

ഇത്തരത്തിലുള്ള ഒരു് പെണ്‍കുട്ടിയെയാണു് PFI ,ഹിജാബ് സമരത്തില്‍ , ബാംഗ്ളൂരില്‍, അള്ളാഹു് അക്ബര്‍ ‘മുദ്രാവാക്യം വിളിക്കാന്‍ തിരഞ്ഞെടുത്തതും, പ്രതിഫലമായി ലക്ഷങ്ങള്‍ സമ്മാന തുകയായി നല്‍കിപ്പിച്ചതും. പിന്നീടു് ആ കുട്ടിയെ അല്‍-ഖ്വയിദാ തലവന്‍ അല്‍ സവാഹിരി അഭിനന്ദിക്കുന്നതും നാം കണ്ടതാണു്.

ആകയാല്‍ PFI -യുടെ ‘ജൂനിയര്‍ ഫ്രണ്ടു് ‘ അല്ലെങ്കില്‍ ‘ജൂനിയര്‍ ടെറര്‍ വിംഗ് ‘ എന്ന തീവ്രവാദസംഘടനാ സംവിധാനത്തെക്കുറിച്ചു് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും, ഇന്‍ഡ്യന്‍ സൈനീക ഇന്റലിജന്സും വളരെ അടിയന്തിരമായി അന്വേഷിക്കണം എന്നു് Anti Terrorism Cyber Wing, പ്രധാന മന്ത്രിയോടു് ആവശ്യപ്പെടുന്നു്.
Jiji Nixon
Anti Terrorism Cyber Wing

https://www.facebook.com/jijinixonnationalist/posts/140312355247710

shortlink

Related Articles

Post Your Comments


Back to top button