Latest NewsNewsIndia

കുത്തബ് മിനാർ ഒരു സ്മാരകമാണ്, ആരാധനാലയമല്ല: കോടതിയോട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി: കുത്തബ് മിനാർ സംബന്ധിച്ച വിവാദത്തിൽ നിർണായക നിലപാടുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. കുത്തബ് മിനാർ സ്മാരകം മാത്രമാണെന്നും, അത് ഒരു ആരാധനാലയമല്ലെന്നുമാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഡൽഹി കോടതിയിൽ വെളിപ്പെടുത്തിയത്.

കുത്തബ് മിനാറിൽ ദേവതകളുടെ ചിത്രങ്ങളും കൊത്തുപണികളും അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്കാണെന്നും ഉള്ള ഹർജിയിൽ വാദം കേൾക്കവേയാണ് പുരാവസ്തു ഗവേഷണ വകുപ്പ് ഇപ്രകാരം സത്യവാങ്മൂലം നൽകിയത്.

‘പ്രാചീന സ്മാരകങ്ങളെയും പുരാവസ്തു വിഭാഗങ്ങളെയും സംരക്ഷിക്കാൻ വേണ്ടിയുള്ള 1958ലെ നിയമപ്രകാരം, പ്രവർത്തിക്കുന്ന ഒരു സ്മാരകത്തിനോട്‌ അനുബന്ധിച്ച് ആരാധന തുടങ്ങാൻ സാധിക്കില്ല. ബഹുമാനപ്പെട്ട ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച 27/01/1999ലെ ഉത്തരവിൽ ഇത് കൃത്യമായി നിർവചിക്കുന്നു’, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button