Latest NewsKeralaNews

ഉമ തോമസ് ബി.ജെ.പി ഓഫീസിൽ പോയതിനെ രാഷ്ട്രീയമായി കാണേണ്ട: ചെന്നിത്തല

 

 

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഉമ തോമസിന്റെ ബി.ജെ.പി. ഓഫീസ് സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമല്ല. അത്തരത്തിൽ പ്രചാരണം നടത്തുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്യമാണ്. അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി കേസ് വഴി തിരിച്ചുവിടാനാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ദുരൂഹ സന്ദർശനമെന്നായിരുന്നു സംഭവത്തിൽ എൽ.ഡി.എഫിന്റെ ആരോപണം. വോട്ട് മറിക്കാൻ സ്ഥാനാർത്ഥി നേരിട്ടെത്തി വോട്ടഭ്യർത്ഥിക്കണമെന്ന ബി.ജെ.പി ഉപാധി യു.ഡി.എഫ് നടപ്പിലാക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്നും അവരെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പി. രാജീവും പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button