AgricultureKeralaLatest NewsNews

3 ലക്ഷം വരെ വായ്പ: കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിയ്ക്ക് നിങ്ങൾ അർഹരാണോ? അറിയാം ചെയ്യേണ്ട കാര്യങ്ങൾ

ബാങ്കുകൾ വഴി 1998ൽ അവതരിപ്പിക്കപ്പെട്ട കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ്

കൃഷി ആവശ്യങ്ങൾക്കായി പല കർഷകരും വായ്പ എടുക്കാറുണ്ട്. സ്വർണപ്പണയമായോ, കരമടച്ച രസീത് വച്ചോ, സ്ഥലത്തിന്റെ ആധാരം ഈടായി നൽകിയോ ഒക്കെ ബാങ്കുകളിൽ വായ്പ എടുക്കാറുണ്ട്. എന്നാൽ, ഇത് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതി അനുസരിച്ചാണോ വായ്പ എടുക്കുന്നത്? എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പദ്ധതിയെന്നും അതിന്റെ ആനുകൂല്യങ്ങൾ എന്നും അറിയാം.

നബാർഡ് വഴി തയ്യാറാക്കി, ഇന്ത്യയിലെ പൊതുമേഖലാ, ഷെഡ്യൂൾഡ് ബാങ്കുകൾ വഴി 1998ൽ അവതരിപ്പിക്കപ്പെട്ട കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ്. ഈ വായ്പ കൃഷിഭവനിൽ ലഭ്യമല്ല. ബാങ്കുകൾ വഴി മാത്രം നടത്തപ്പെടുന്ന ഒരു പദ്ധതിയാണ്. കർഷകന്റെ എല്ലാത്തരം കാർഷിക ആവശ്യങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് ഈ വായ്പയുടെ മുഖ്യ ലക്ഷ്യം.

read also: 16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി 24കാരിയുമായി വിവാഹം ചെയ്യിപ്പിച്ചു: മുസ്ലിം പുരോഹിതൻ ഉൾപ്പെടെ നാല് പേര്‍ പിടിയിൽ

കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷാ ഫോമുകൾ ബാങ്കിലും കൃഷിഭവനിലും കൃഷി വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ലഭ്യമാണ്. എന്നാൽ, കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയോ ക്രെഡിറ്റ് കാർഡോ കൃഷി ഭവൻ വഴി ലഭ്യമല്ല. സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരാൾക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും കർഷക സംഘങ്ങൾക്കും റജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം.

ഓരോ വിളയ്ക്കും നിശ്ചയിച്ചിട്ടുള്ള ഉൽപാദന വായ്‌പത്തോതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃഷി സ്ഥലത്തിന്റെ വിസ്തീർണം, ഏതു വിളയാണ് കൃഷി ചെയ്യുന്നത്, ആ കൃഷിയുടെ അനുബന്ധ പ്രവർത്തനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിപാലനം, കാർഷികേതര പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാണ് വായ്പാ തുക നിശ്ചയിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1,60,000 രൂപ വരെയുള്ള കാർഷിക വായ്പകൾക്ക് പ്രത്യേക ഈട് നൽകേണ്ടതില്ല. കൃഷി സ്ഥലത്തുള്ള വിളതന്നെ ഈടായി പരിഗണിക്കും. 1,60,000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നൽകേണ്ടതുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നതു വരെയുള്ള സമയത്തെ കർഷകന്റെ ആവശ്യങ്ങൾക്കുള്ള തുക വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നത് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പ്രത്യേകതയാണ്.

വായ്പ വഴി ലഭ്യമാകുന്ന തുക പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ ഒന്നായോ ഗഡുക്കളായോ അടയ്ക്കണം. ഹ്രസ്വകാല വിളകൾക്ക് 12 മാസത്തിനുള്ളിലും ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button