Latest NewsKeralaCinemaMollywoodNewsEntertainment

കൂടെ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: മന്ത്രിമാരുടെ വിമർശനത്തിൽ ഒന്നും പറയാനില്ലെന്ന് അതിജീവിത

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടന്നത്. തനിക്കുണ്ടായ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും, കൂടെ തന്നെയുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും അതിജീവത വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ താൻ സംതൃപ്തയാണെന്നും നടി പറഞ്ഞു. സർക്കാരിനെതിരെ ഹർജി നൽകിയ സംഭവത്തിൽ മന്ത്രിമാർ നടത്തിയ വിമർശനങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും, സർക്കാരിൽ വിശ്വാസമുണ്ടെന്നും നടി അറിയിച്ചു.

നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വരെ ചര്‍ച്ചയായിരുന്നു. ഇത്തരം വ്യാഖ്യാനങ്ങളോട് തനിക്ക് ഒന്നും പറയാനില്ലെന്നും, അത് ഓരോരുത്തർ ഉണ്ടാക്കിയെടുക്കുന്നതാണെന്നും നടി പറയുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണം ശക്തമാകുകയും നീതിതേടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button