Latest NewsNewsLife Style

പനിക്കൂര്‍ക്കയ്ക്കുണ്ട് ഈ ഗുണങ്ങള്‍

 

 

എല്ലാവര്‍ക്കും സുപരിചിതമായ ഔഷധ സസ്യമാണ് പനിക്കൂര്‍ക്ക. ഞവര, കര്‍പ്പൂരവല്ലി, കഞ്ഞികൂര്‍ക്ക എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പനിക്കൂര്‍ക്ക മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്രദമാണ്.

കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ മികച്ച പ്രതിവിധിയാണ് പനിക്കൂര്‍ക്ക. പനിക്കൂര്‍ക്കയുടെ നീര് കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍, പനി വരുന്നത് തടയാന്‍ കഴിയും. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ചുമ, നീരു വീഴ്ച്ച എന്നിവ മാറ്റാനായി പനിക്കൂര്‍ക്കയില ഇടിച്ച് പിഴിഞ്ഞ് ഒരു സ്പൂണ്‍ നീരില്‍ നൂറ് ഗ്രാം കല്‍ക്കണ്ടം പൊടിച്ച് ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പനി ഭേദമാകാന്‍ നല്ലതാണ്. തൊണ്ട വേദന മാറ്റാനും പനിക്കൂര്‍ക്കയില മികച്ചതാണ്. പനിക്കൂര്‍ക്കയില വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊണ്ടാല്‍, പനിയ്ക്കും തൊണ്ട വേദനയ്ക്കും ആശ്വാസം ലഭിക്കും.
തലക്ക് തണുപ്പേകാനും പനിക്കൂര്‍ക്ക ഉപയോഗിക്കാം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള കഴിവും പനിക്കൂര്‍ക്കയിലയ്ക്കുണ്ട്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും പനിക്കൂര്‍ക്കയില പരിഹാരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button