Latest NewsNewsIndiaBusiness

ഹിന്ദുസ്ഥാൻ സിങ്ക്: ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രമന്ത്രിസഭാ അംഗീകാരം

കമ്പനിയിൽ നിലവിലെ ഭൂരിപക്ഷം ഓഹരികളും വേദാന്ത ലിമിറ്റഡിന്റെയാണ്

ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രസർക്കാറിന് കമ്പനിയിലുള്ള മുഴുവൻ ഓഹരികളും സ്വകാര്യവൽക്കരിക്കാനാണ് തീരുമാനം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്.

64.92 ശതമാനം ഓഹരികൾ വേദാന്ത ലിമിറ്റഡിനുണ്ട്. കമ്പനിയിൽ നിലവിലെ ഭൂരിപക്ഷം ഓഹരികളും വേദാന്ത ലിമിറ്റഡിന്റെയാണ്. ഇന്ത്യയിലെ സ്വകാര്യ കമ്പനിയാണ് വേദാന്ത ലിമിറ്റഡ്.

Also Read: ‘അത് സംഭവിച്ചാൽ എന്തും നടക്കുന്ന സംസ്ഥാനമായി കേരളം മാറും’: വർഗീയ കലാപത്തിന്റെ നാടായി മാറുമെന്ന് കോടിയേരി

2021 നവംബറിൽ സുപ്രീം കോടതി ഹിന്ദുസ്ഥാൻ സിങ്കിലെ സർക്കാരിന്റെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിന് അനുമതി നൽകിയിരുന്നു. ഹിന്ദുസ്ഥാൻ സിങ്കിന്റെ കടബാധ്യത 2,844 കോടി രൂപയും വേദാന്തയുടെ കടം 53,583 കോടി രൂപയുമാണ്. 38,000 കോടി രൂപയാണ് കേന്ദ്ര സർക്കാരിന്റെ പക്കലുള്ള ഓഹരിയുടെ മൂല്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button