Latest NewsNewsLife StyleHealth & Fitness

പ്രമേഹ രോഗികള്‍ നെയ്യ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍

പ്രമേഹ രോഗികൾ ജീവിതത്തിൽ ഉടനീളം മരുന്ന് കഴിച്ചു ജീവിക്കുന്നത് വളരെ സാധാരണം ആണല്ലോ. അതിനാൽ തന്നെ, പ്രമേഹ രോഗികൾക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരാറുണ്ട്. പ്രമേഹ രോഗികള്‍ അവരുടെ ഭക്ഷണക്രമത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ ശ്രദ്ധിക്കണം.

കൊഴുപ്പ് നന്നായി അടങ്ങിയിട്ടുണ്ടെങ്കിലും പ്രമേഹ രോഗികള്‍ നെയ്യ് കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നെയ്യ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.

Read Also : മലയോര ജനത വളരെ ആഹ്ലാദത്തിൽ, സർക്കാരിന്റേത് ചരിത്രപരമായ തീരുമാനം: ജനീഷ് കുമാര്‍ എംഎല്‍എ

നെയ്യ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണങ്ങള്‍ പലതാണ്. ആരോഗ്യമുള്ള കൊഴുപ്പിന്റെ ഉറവിടമായ നെയ്യ് ഭക്ഷണത്തിലെ പോഷകങ്ങളെ പെട്ടെന്ന് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഈ പ്രക്രിയ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കൂടാതെ, ദഹന സംവിധാനം സുഗമമാക്കാന്‍ സഹായിക്കുന്നു.

മാത്രമല്ല, നെയ്യ് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ ഉരുക്കി കളയുകയും ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button