KeralaLatest NewsNews

പി.സി ജോര്‍ജ്ജിനെ പിന്തുണക്കുന്നതില്‍ യാതൊരു മാനക്കേടും ഇല്ല: ശോഭാ സുരേന്ദ്രന്‍

കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് ജനങ്ങളോട് പറഞ്ഞപ്പോള്‍ അന്ന് ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇന്ന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: വിവാദ പ്രസംഗത്തില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിനെ പിന്തുണക്കുന്നതില്‍ യാതൊരു മാനക്കേടും ഇല്ലെന്ന് ബി.ജെ.പി വക്താവ് ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇപ്പോള്‍, കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി.സി ജോര്‍ജ്ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഒരു വരി ഉദ്ധരിച്ചുകൊണ്ടല്ല പിന്തുണയെന്നും പ്രഭാഷണ ശകലങ്ങളില്‍ കൃത്യതയുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

‘കേരളത്തില്‍ വ്യാപകമായി തീവ്രവാദ സംഘടനകള്‍ വേരുറപ്പിക്കുകയാണെന്ന് ജനങ്ങളോട് പറഞ്ഞപ്പോള്‍ അന്ന് ഉള്‍ക്കൊള്ളാത്തവര്‍ക്ക് ഇന്ന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൊലീസിനെ കൊണ്ട് എഫ്‌.ഐ.ആര്‍ രജിസ്റ്റർ ചെയ്യാനും അറസ്റ്റ് ചെയ്യിപ്പിക്കാനുമുള്ള വിദഗ്ധര്‍ ഉള്ളപ്പോള്‍ പി.സി ജോര്‍ജ്ജിനെ പോലുള്ള ആളുകള്‍ക്ക് അകത്ത് കിടക്കേണ്ടി വരും. പി.സി ജോര്‍ജ്ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും ഒരു വരി ഉദ്ധരിച്ചുകൊണ്ടല്ല പിന്തുണ. പ്രഭാഷണ ശകലങ്ങളില്‍ കൃത്യതയുണ്ട്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ഒരു മാനക്കേടും തോന്നുന്നില്ല’- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Read Also: മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ഞാനും ലജ്ജിക്കുന്നു: വിനു വി. ജോണ്‍

‘1990 ന് ശേഷം അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഒരു പൊതുവേദിയില്‍ വിളിച്ചിരുത്തി, അദ്ദേഹത്തിന്റെ വെപ്പ് കാല് ഊരിയപ്പോള്‍ അത് വാങ്ങി പിടിച്ച കോടിയേരിയെപോലുള്ള നേതാക്കളാണ് കേരളത്തിലുള്ളതെങ്കില്‍ രാജ്യം ആദ്യം പിന്നെ മതം, പിന്നെ രാഷ്ട്രീയം എന്നതാണ് തങ്ങള്‍ കരുതുന്നത്’- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button